പ്രൊജക്റ്റ് ഹരാ കൽ

പ്ലാസ്റ്റിക് മാലിന്യം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക സാമൂഹിക വെല്ലുവിളികൾ ആഗോളതലത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിലും, ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 9 ശതമാനം മാത്രമാണ് റീസൈക്ലിങ്ങിന് വിധേയമാക്കപ്പെടുന്നത് എന്ന് കണക്കുകൾ1 സൂചിപ്പിക്കുന്നു. പ്രാദേശിക തലത്തിൽ ഈ വെല്ലുവിളിയെ നേരിടുന്നതിന് വേണ്ടി കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യം കുറഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും അതുവഴി നമ്മുടെ ജലാശയങ്ങളും പരിസ്ഥിതിയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്റ്റ് ഹരാ കൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം തന്നെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമല്ലാത്ത പഞ്ചായത്തുകൾക്ക് സമ്പൂർണ്ണ മാലിന്യസംസ്കരണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പദ്ധതിയെക്കുറിച്ചുള്ള സംക്ഷിപ്തവിവരങ്ങൾ

  • പഞ്ചായത്തുകളിലെ അജൈവമാലിന്യസംസ്കരണവും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും നേതൃത്വവും മേൽനോട്ടവും വഹിക്കുന്ന പഞ്ചായത്ത്, മാലിന്യശേഖരണം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾ, ശേഖരിച്ച മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്കരണം ഉറപ്പുവരുത്തേണ്ട ഗ്രീൻ വേർസ്, പദ്ധതി നടത്തിപ്പിന്റെ സുതാര്യതയും സാമൂഹിക പരിസ്ഥിതി മാനങ്ങളിൽ ലോകോത്തരനിലവാരം ഉറപ്പുവരുത്തന്നതിനായി റീപ്പർപ്പസ് ഗ്ലോബലും സഹകരിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.
  • പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും പ്രാഥമിക തരംതിരിവിന് ശേഷം അജൈവമാലിന്യം നൽകി പൊതുജനം ഹരിതകർമ്മസേനാംഗങ്ങളുടെ മാലിന്യശേഖരണ പ്രവർത്തങ്ങളുമായി സഹകരിക്കേണ്ടതാണ്.
  • ശേഖരിച്ച മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു വേണ്ടി പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഏജൻസിയായ ഗ്രീൻ വേർമ്സിനു കൈമാറുന്നതായിരിക്കും.
  • കൈമാറ്റം ചെയ്യപ്പെട്ട മാലിന്യം തങ്ങളുടെ മാലിന്യസംസ്കരണ യൂണിറ്റിൽ വച്ച് തരംതിരിച്ചു റീസൈക്ലിങ്ങിന് സാധ്യമായവ റീസൈക്ലിങ്ങിനു അയക്കുകയും അല്ലാത്തവ സിമന്റ് പ്ലാന്റിലേക്ക് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു അയക്കുകയും ചെയ്യുന്നതാണ്.
  • ഗ്രീൻ വേംസ്, ഗ്രാമ പഞ്ചായത്ത്, ഹരിത കർമ്മ സേന, റീപ്പർപ്പസ് എന്നിവരുടെ പൂർണ്ണസഹകരണത്തോടെയും പൊതുജനപങ്കാളിത്തത്തോടെയും നടത്തിവരുന്ന ഈ പദ്ധതിയിൽ ഭാഗമാകുന്ന സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ അവരുടെ പരാതികളോ നിർദ്ദേശങ്ങളോ കൃത്യമായി രേഖപ്പെടുത്തുന്നതിനായുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
  • ഇത്തരത്തിൽ രേഖപ്പെടുത്തുന്ന പരാതികൾ പരിഹരിക്കുന്നതിനും നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയും മാസത്തിൽ ഒരു തവണയെങ്കിലും ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു സമിതി ഗ്രീൻ വേംസ്മായി അവലോകനയോഗങ്ങൾ നടത്തുന്നതായിരിക്കും.
  • ഈ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണസഹകരണം സംയുക്തമായി ഉറപ്പുവരുത്തേണ്ടതാണ്.
Contact us:
Murfad TP
+91 98464 69546
Murfad@greenworms.org